photo
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സബർമതി ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കണ്ടൽ ദിനാചരണ പരിപാടി സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നമുക്ക് വേണ്ടി മണ്ണിനുവേണ്ടി കാമ്പയിന്റെ ഭാഗമായി സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെ രാജ്യാന്തര കണ്ടൽ ദിനാചാരണം പള്ളിക്കലാറിന്റെ തീരത്ത് സംഘടിപ്പിച്ചു. കണ്ടലുകൾ പ്രകൃതിയുടെ ജൈവ കലവറയാണെന്നും കണ്ടലുകൾ സംരക്ഷിക്കേണ്ടത് ഭൂമിയുടെ നിലനിൽപ്പിന് തന്നെ അനിവാര്യമാണെന്നും സി.ആർ.മഹേഷ്‌ എം.എൽ.എ ഉദ്ഘാടന യോഗത്തിൽ പറഞ്ഞു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി.മഞ്ജുക്കുട്ടൻ, സംസ്കൃതി പരിസ്ഥിതി ക്ലബ് കോ -ഓർഡിനേറ്റർ സുധീർ ഗുരുകുലം,സബർമതി ഗ്രന്ഥശാലാ സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, എച്ച്.ശബരീനാഥ്,

എ.രാജേഷ്, ഗോപൻ ചക്കാലയിൽ, അലൻ എസ്. പൂമുറ്റം,സുലൈമാൻ എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി 120 കണ്ടൽ തൈകൾ പള്ളിക്കലാറിന്റെ തീരത്ത് നട്ടു.