photo
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധം

കരുനാഗപ്പള്ളി : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ പരിധയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കല്ലേലിഭാഗം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ആർ. ശ്രീജിത്ത്, ആർ.സോമരാജൻപിള്ള, വി.വിജയൻപിള്ള, സദ്ദാം, എസ്.സന്ദീപ് ലാൽ തുടങ്ങിയവർ നേതൃത്വം നൽകി. ആലപ്പാട് സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്ക് ജി. രാജദാസ്, വേണു, ഉണ്ണികൃഷ്ണൻ, ജയൻ, ബീന, സൂരജ് ലാൽ ,സുനിൽലാൽ തുടങ്ങിയവർ നേതൃത്വം നൽകി. കരുനാഗപ്പള്ളി ടൗണിൽ നടന്ന പ്രതിഷേധ പരിപാടിക്ക് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ലോക്കൽ സെക്രട്ടറി പ്രവീൺ മനക്കൽ, എൻ.സി.ശ്രീകുമാർ, മുത്തുകൃഷ്ണൻ, സുപ്രഭ തുടങ്ങിയവർ നേതൃത്വം നൽകി. കുലശേഖരപുരം കൊച്ചാലുംമൂട്ടിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സംഘപ്പുര ജംഗ്ഷനിൽ സമാപിച്ചു. ബി.കൃഷ്ണകുമാർ, ബി.കെ.ഹാഷിം, പി.എസ്.സലീം, സിയാദ്, സുധർമ്മ തുടങ്ങിയവർ സംസാരിച്ചു. . ക്ലാപ്പന കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് ടി.എൻ.വിജയകൃഷ്ണൻ, പി.ടി.ഉണ്ണികൃഷ്ണൻ, സോമൻ പിള്ള, മോഹനൻ, മുസാഫിർ സുരേഷ്, രാധാകൃഷ്ണൻ, സുനിത തുടങ്ങിയവർ നേതൃത്വം നൽകി.