കൊല്ലം: ഇലക്ട്രിക് വാഹനങ്ങൾക്കും സോളാർ പാനലുകൾക്കും ഉപയോഗിക്കാവുന്ന ലിഥിയം അയോൺ ബാക്ടറി നിർമ്മാണത്തിനുള്ള പള്ളിമുക്ക് മീറ്റർ കമ്പനിയുടെ പദ്ധതിക്ക് സർക്കാരിന്റെ അനുമതി.

അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ 1.30 കോടി രൂപ അനുവദിക്കാനും തീരുമാനമായി. ചെറിയ വലിപ്പത്തിലുള്ള ബാക്ടറിയിൽ തന്നെ കൂടുതൽ വൈദ്യുതി സംഭരിക്കാൻ കഴിയുമെന്നതാണ് ലിഥിയം അയോൺ ബാക്ടറികളുടെ സവിശേഷത. സോളാർ പാനലുകളുടെ വ്യാപനത്തിനൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും വർദ്ധിക്കുന്ന സാഹചര്യത്തിൽ അയോൺ ലിഥിയം ബാക്ടറികൾക്ക് ആവശ്യകത വർദ്ധിക്കുമെന്നാണ് മീറ്റർ കമ്പിനിയുടെ പ്രതീക്ഷ.

മീറ്റർ കമ്പനി തദ്ദേശ സ്ഥാപനങ്ങൾക്ക് എൽ.ഇ.ഡി തെരുവ് വിളക്കുകൾ നിർമ്മിച്ചുനൽകുന്നുണ്ട്. ഇവ വൈദ്യുതിക്ക് പകരം സോളാർ പാനലുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനും ആലോചനയുണ്ട്. അതിനും ലിഥിയം അയോൺ ബാക്ടറികൾ പ്രയോജനപ്പെടുത്തും. അദ്യഘട്ടത്തിൽ മീറ്റർ കമ്പനിയുടെ പദ്ധതികൾക്ക് മാത്രമാകും ബാക്ടറി പ്രയോജനപ്പെടുത്തുക. ലിഥിയം സെല്ലുകൾ പുറത്തുനിന്ന് വാങ്ങിയാകും ബാക്ടറി നിർമ്മിക്കുക.

ഒരുക്കുക ലിഥിയം അയോൺ ബാക്ടറി

 ബാക്ടറി ആദ്യം കമ്പനിയുടെ പദ്ധതികൾക്ക്

 ഇലക്ട്രിക് വാഹനങ്ങൾക്ക് ഉപയോഗിക്കാം
 സോളാർ വൈദ്യുതിയും സംഭരിക്കാം

 പണം ലഭിച്ചാലുടൻ നിർമ്മാണ യൂണിറ്റ്

പദ്ധതിക്ക് അനുവദിച്ചത് ₹ 1.30 കോടി

കറങ്ങറാതെ ബി.എൽ.ഡി.സി ഫാൻ

വൈദ്യുതി കുറച്ച് മാത്രം ആവശ്യമുള്ള ബി.എൽ.ഡി.സി ഫാനുകൾ നിർമ്മിക്കാനുള്ള മീറ്റർ കമ്പനിയുടെ പദ്ധതിക്ക് നേരത്തെ സർക്കാർ അനുമതി നൽകിയെങ്കിലും ഇതുവരെ പണം അനുവദിച്ചിട്ടില്ല. ലിഥിയം അയോൺ ബാക്ടറി ഈ അവസ്ഥയിലാകുമോയെന്ന് ആശങ്കയുണ്ട്.

ലിഥിയം അയോൺ ബാക്ടറി നിർമ്മാണത്തിനുള്ള പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പണം കൂടി ലഭ്യമാകുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കും.

മീറ്റർ കമ്പനി അധികൃതർ