കൊല്ലം: കരിക്കോട് ടി.കെ.എം എൻജി​നീയറിംഗ് കോളേജിലെ എം.ടെക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന്‌ https://dtekerala.gov.in/admissions എന്ന വെബ്‌സൈറ്റ് മുഖേന ആഗസ്റ്റ് 2ന് വൈകി​ട്ട് 5 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, അപ്ളൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺ​ട്രോൾ, ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ എന്നീ ഏതെങ്കിലും ശാഖയിൽ ബി.ടെക്, ബി.ഇ ബിരുദമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഗേറ്റ് സ്കോർ നിർബന്ധമല്ല. ഒരു വർഷം മാത്രമായി​രി​ക്കും ക്ലാസ് റൂം പഠനം. മാനേജ്‌മന്റ് സീറ്റുകൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. 9895863915, 9446915577, 9387267247