കൊല്ലം: ജില്ലാ ഭരണകേന്ദ്രം, കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ഒളിമ്പിക്‌സ് ക്വിസ് മത്സരത്തിലാണ് ആവേശകരമായി.
സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ക്വിസ് മാസ്റ്ററായ ഡോ. ഷെർഷായോട് ചോദ്യം ചോദിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. കളക്ടർ എൻ. ദേവിദാസ് അദ്ധ്യക്ഷനായി. സബ് കളക്ടർ മുകുന്ദ് ഠാക്കൂർ മുഖ്യാതിഥിയായി. ഡെപ്യൂട്ടി കളക്ടർ ജിയോ ടി.മനോജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഡോ. വി. രമ, ഹുസൂർ ശിരസ്തദാർ ബി.പി. അനി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ. നൗഷാദ് എന്നിവർ പങ്കെടുത്തു. എ.ഡി.എം സി.എസ്. അനിൽ സമ്മാനദാനം നടത്തി. വിവിധ വകുപ്പുകളിലെ രണ്ടു പേരടങ്ങുന്ന 12 ടീമുകളാണ് 12 റൗണ്ട് മത്സരത്തിൽ ഏറ്റുമുട്ടിയത്. ആർ.ഡി.ഒ ഓഫീസിലെ അഖില, ഹരിത ടീമിനാണ് ഒന്നാം സ്ഥാനം. കളക്‌ടറേലെ എസ്. ഹരിപ്രിയ, ആർ. രഞ്ജിത ടീം രണ്ടാമതും ജില്ലാ ട്രഷറിയിലെ രതീഷ് ചന്ദ്രൻ, രാജേഷ് ബാബു ടീം മൂന്നാമതുമെത്തി.