കൊല്ലം: കേരള ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിലും തുടർന്ന് സംസ്ഥാന തലത്തിലും ഇന്റർ സ്‌കൂൾ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. സബ് ജൂനിയർ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേണ്ടിയുള്ളതാണ് മത്സരങ്ങൾ. 2011 ജനുവരി ഒന്നിനും 2012 ഡിസംബർ 12നും ഇടയിൽ ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ള സ്‌കൂളുകൾ അവരുടെ അഡ്രസും ഫോൺ നമ്പറും ഇ​ ​- മെയിൽ അഡ്രസും ഏത് വിഭാഗത്തിലൊക്കെയാണ് പങ്കെടുക്കുന്നത് എന്നീ വിവരങ്ങൾ ഡിസ്ട്രിക്‌ട് ഫുട്ബാൾ അസോസിയേഷനിൽ അറിയിക്കണം. 29ന് വൈകിട്ട് 5ന് മുമ്പായി രജിസ്റ്റർ ചെയ്യണം. 9447204914 എന്ന നമ്പറിൽ വാട്‌സ്‌ ആപ്പ് ആയോ bhuvaraj777@gmail.com എന്ന ഇ - മെയിൽ വഴിയോ പേര് രജിസ്റ്റർ ചെയ്യാം.