pratheshanan-
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ ചവറയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം

ചവറ : കേന്ദ്ര ബഡ്‌ജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ യൂത്ത്കോൺഗ്രസ്‌ ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചുകൊടുത്തു പ്രതിഷേധിച്ചു.

ശങ്കരമംഗലം പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മിത്രത്‌മജൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ചവറ മണ്ഡലം പ്രസിഡന്റ്‌ അനിൽകുമാർ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അനന്തൻ പന്മന, സഞ്ജയ്‌, നിതീഷ്, ഇമ്മാനുവൽ, കണ്ണൻ, ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.