ശാസ്താംകോട്ട: കെ.എസ്.എം.ഡി.ബി കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ച് സ്വാഗതസംഘം രൂപീകരിച്ചു. ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ യോഗം ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.കെ.സി.പ്രകാശ് അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് അംഗം ജി.സുന്ദരേശൻ സന്ദേശം നൽകി. മുൻ എം.പി അഡ്വ. കെ.സോമപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, രജനി, ഡോ. ബി.ജനാർദ്ദനൻപിള്ള, ഡോ. സി.ഉണ്ണിക്കൃഷ്ണൻ, കെ.വി.രാമാനുജൻ തമ്പി, വൈ.ഷാജഹാൻ, ഗോപു കൃഷ്ണൻ, ആർ.അരുൺകുമാർ, വി.എസ്.ലജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഇന്റർനാഷണൽ കോൺഫറൻസ് ടൂറിസം സെമിനാർ, നാടക സെമിനാർ, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, ജൂബിലി സ്മാരക നിർമ്മാണം തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.