കൊല്ലം: നെടുവത്തൂർ കൃഷ്ണമംഗലം വീട്ടിൽ ശാന്തി ലാലിന്റെ (57) മരണം എച്ച്.വൺ എൻ വൺ ബാധിച്ചല്ലെന്ന് ബന്ധുക്കൾ. ആരോഗ്യവകുപ്പും വീട്ടിലെത്തി ഇക്കാര്യം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ശ്വാസംമുട്ടലിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം രാവിലെ മരണമടയുകയായിരുന്നു.