cccc
പന്മന ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചവറ ഗവ.ഹൈസ്കൂളിൽ നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഐ.ജയചിത്ര നി‌‌ർവഹിക്കുന്നു

കൊല്ലം: പന്മന ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചവറ ഗവ.ഹൈസ്കൂളിൽ നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഐ.ജയചിത്ര നി‌‌ർവഹിച്ചു. വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ചവറ കൃഷി അസിസ്റ്റന്റ് ഡയറക്ട‌ർ സോണൽ സലിം പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളായ റഷീന കൊച്ചയ്യയിൽ, മാമൂലയിൽ സേതുക്കുട്ടൻ, ലിൻസി ലിയോൺ, അനിൽ കുമാ‌ർ, ഷംനാ റാഫി തുടങ്ങിയവ‌ർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭ സ്വാഗതവും കൃഷി ഓഫീസ‌ർ കെ.വി.ബിനോയ് നന്ദിയും പറഞ്ഞു.