പുനലൂർ: കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാരെ അനുസ്മരിക്കാൻ കേരള എക്സ് സർവീസ് ലീഗ് പുനലൂർ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.ബി ജംഗ്ഷനിലെ യുദ്ധ സ്മാരകത്തിൽ യോഗം ചേർന്നു. പ്രസിഡന്റ് ക്യാപ്ടൻ എശ്.മധുസൂദനന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കാപ്ടൻ സോജി പതാക ഉയർത്തി. ബ്രിഗേഡിയർ സൂസമ്മ റീത്ത് സമർപ്പിച്ചു. സി.പി.ഒ കുര്യൻ മാത്യു (സെക്രട്ടറി), സി.പി.ഒ രവീന്ദ്രൻപിള്ള (ട്രഷറർ), കാപ്ടൻ സി.കെ.പിള്ള, സജിത സലാഹുദ്ദീൻ (മഹിളാവിംഗ് പ്രസിഡന്റ് ) ,ഷീല മധുസൂദനൻ (മഹിളാവിംഗ് സെക്രട്ടറി),ഓമന ചേതോഹരൻ ( വൈസ് പ്രസിഡന്റ്) തുടങ്ങിയവർ പങ്കെടുത്തു.