ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ അഞ്ചാം വാർഡ് ആയിരവല്ലി ക്ഷേത്രത്തിനു സമീപമുള്ള തേമ്പ്ര ഏലയിൽ വെറ്റക്കൊടി ഭാഗത്തെ തോട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. പ്ലാവറക്കുന്ന് കോളനിയിലെ വീട്ടിലേക്കു പോകാനായി രണ്ടു പേർ തോട് മുറിച്ചു കടക്കുമ്പോഴാണ് ടോർച്ച് വെളിച്ചത്തിൽ പാമ്പിനെ കണ്ടത്. ഉടൻ നാട്ടുകാരെയും വാർഡ് മെമ്പറെയും അറിയിച്ചു. നാട്ടുകാരിൽ ഒരാളാ 12 അടി നീളമുള്ള പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. വിവരം അധികൃതരെ അറിയിച്ചു.