തെക്കുംഭാഗം : കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റി കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടമയച്ച് പ്രതിഷേധിച്ചു. തെക്കുംഭാഗം മഠത്തിൽമുക്ക് പോസ്‌റ്റോഫീസിൽ നടത്തിയ പ്രതിഷേധം കെ.എസ്. യു ജില്ലാ ജനറൽ സെക്രട്ടറി ശ്യാംകമുമാർ ഉദ്‌ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ തുളസി അദ്ധ്യക്ഷനായി. ബ്‌ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽ രാജ്,മീന, രാജി,രാജീവ്,ശ്രീരാജ്, പീറ്റർ,രാജൻ, പുരുഷോത്തമൻ,ആര്യൻ , ജിത്തു ,അശ്വിൻ,സുജിത്,ദേവൻ, അനന്ദു എന്നിവർ സംസാരിച്ചു.