തഴവ: സഹകരണ ബാങ്കുകളുടെ വായ്പ നൽകുന്ന ജാമ്യവസ്തുവിൽ വകുപ്പ് തല മുൻകൂർപരിശോധന വേണമെന്ന് സഹകാരികളും ജീവനക്കാരും ആവശ്യപ്പെടുന്നു. സഹകരണ ബാങ്കുകൾ വായ്പ നൽകുന്നതിന് വായ്പക്കാരന്റെ ഈട് മുതൽ മുൻകൂർ പരിശോധന നടത്തുന്നത് നിലവിൽ സംഘത്തിലെ ഭരണ സമിതി അംഗങ്ങൾ നേരിട്ടാണ്. 5 ലക്ഷം രൂപ വരെ ഒരു ഭരണ സമിതി അംഗത്തിനും അതിന് മുകളിൽ തുകയ്ക്ക് മൂന്ന് പേർ സംയുക്തമായും ശുപാർശ ചെയ്യാം. ഇവർ വ്യക്തി ബന്ധങ്ങൾ രാഷ്ട്രീയ സ്വാധീനം എന്നിവ പരിഗണിച്ച് വായ്പയ്ക്ക് ശുപാർശ ചെയ്യുന്നത് പതിവായതോടെ പല സംഘങ്ങളും നിലവിൽ നാശത്തിലേക്ക് നീങ്ങുന്ന ഗതികേടാണ് നിലനിൽക്കുന്നത്.
വീണ്ടെടുക്കാനാവാതെ കോടികൾ
കുലശേഖരപുരം, ഓച്ചിറ, തഴവ പഞ്ചായത്തുകളിൽ വിവിധ സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും നൂറുകണക്കിന് ഇടപാടുകാരിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് വീണ്ടെടുക്കുവാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്. ഇത് നിക്ഷേപകരെയും സ്ഥാപനത്തിന്റെ നിലനിൽപ്പിനെയും സാരമായി ബാധിക്കുമെന്ന ആശങ്കയാണ് ഭൂരിഭാഗം സഹകാരികളും ജീവനക്കാരും പങ്കുവെയ്ക്കുന്നത്.
1) വായ്പയായി തുകയ്ക്ക് തുല്യമായ ഈടുണ്ടോ എന്നാണ് നിലവിൽ പരിശോധിക്കുന്നത്.
2)വായ്പ തിരിച്ചടവില്ലാതെ പലിശയടക്കം തുക ഇരട്ടിയാകുന്നതോടെ ജാമ്യ വസ്തു അപര്യാപ്തമായി വരുന്നു
3) വസ്തുക്കളുടെ മൂല്യം നിശ്ചയിക്കൽ ,വില അനുസരിച്ചുള്ള തരംതിരിക്കൽ ,തിരിച്ചടവിനുള്ള സാധ്യത ളെക്കുറിച്ചുള്ള അന്വേഷണം എന്നിവയ്ക്ക് ശാസ്ത്രീയ സംവിധാനങ്ങളില്ല
വായ്പ നിയമാനുസൃതം തിരികെ പിടിക്കുന്ന സാഹചര്യത്തിൽ ജാമ്യവസ്തു അപര്യാപ്തമാകുമ്പോൾ ബാക്കി തുക ശുപാർശ ചെയ്ത അതാത് ബോർഡ് അംഗങ്ങളിൽ നിന്ന് ഈടാക്കുവാൻ നടപടി വേണം. വായ്പ അനുവദിക്കുന്നതിന് മുൻപ് ജാമ്യ വസ്തു പരിശോധിക്കുവാൻ വകുപ്പ് തല സംവിധാനം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇക്കാര്യത്തിൽ നാളിത് വരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
സഹകാരികൾ