ഏരൂർ: ഏരൂർ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഫലം ഏറെയും അനുഭവിക്കുന്നത് വ്യക്തികളെന്ന് ആക്ഷേപം. സ്‌കൂൾ കോമ്പൗണ്ടുകളിലും സർക്കാർ ഓഫീസ് വളപ്പുകളിലും റോഡരികിലും ഇടതൂർന്ന് കാട് വളർന്നിട്ടും തൊഴിലുറപ്പ് സേനയെ കൊണ്ട് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പ്രദേശം വൃത്തിയാക്കുന്നതിലാണ് പഞ്ചായത്ത് അധികൃതർ മുൻഗണന നൽകുന്നതെന്നാണ് ആക്ഷേപം. അടിക്കാട് വൃത്തിയാക്കുന്നതിൽ ആരംഭിച്ച ഈ പ്രവണത കയ്യാല കോരുന്നതിലേക്കും റബർ തോട്ടത്തിൽ പണ കോരുന്നതിലേക്കും തിരിഞ്ഞിരിക്കുന്നതായി നാട്ടുകാർ പറയുന്നു. ചിലയിടങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കയ്യാലകളെ കയർഭൂവസ്‌ത്രം ഉടുപ്പിക്കുന്ന ജോലികളും നടന്നു. ഒരു വർഷം പിന്നിടുമ്പോൾ അഴിഞ്ഞ് വീഴുന്ന കയർഭൂവസ്‌ത്രം വീണ്ടും ഉടുപ്പിക്കുന്ന ജോലി തൊഴിലുറപ്പ് സേനയുടെ ബാദ്ധ്യതയാകുന്നു.
തൊഴിൽ ദിനങ്ങൾ തികയ്ക്കാൻ
ചില സ്‌കൂൾ വളപ്പുകളിലും സർക്കാർ ഓഫീസ് കോമ്പൗണ്ടുകളിലും ആൾ പൊക്കത്തിലാണ് കാട് മൂടിയിരിക്കുന്നത്. അവിടെല്ലാം ഇഴന്തുക്കളുടെ ശല്ല്യവുമുണ്ട്. കാടിന്റെ മറവ് സാമൂഹ്യ വിരുദ്ധർക്കും തെരുവ് നായ്‌ക്കൾക്കും തമ്പടിക്കാൻ അവസരമുണ്ടാക്കുന്നതായും ആക്ഷേപമുയരുന്നു.വർഷം 100 തൊഴിൽ ദിനങ്ങളെങ്കിലും നൽകണമെന്ന വ്യവസ്ഥ പാലിക്കാനാണ് വ്യക്തികൾക്ക് സൗജന്യമായി സേവനം ചെയ്‌തു കൊടുക്കുന്നതെന്നും നാട്ടിൽ സംസാരമുണ്ട്.
നീരുറവ് പദ്ധതി പ്രകാരമുള്ള സർവ്വേയിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിഗത ഭൂപ്രദേശങ്ങളാണ് വൃത്തിയാക്കുന്നത്.
പഞ്ചായത്ത് അധികൃതർ