jayadevan-
ശ്രേഷ്ഠഭാഷ മലയാളം ശാസ്ത്ര, കല, സാഹിത്യ, സാംസ്കാരിക വേദി കൊല്ലം പ്രസ് ക്ലബ്ബിൽ നടത്തിയ സാംസ്കാരിക സമ്മേളനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്യന്നു

കൊല്ലം: ഇന്ത്യയിലെ നവോത്ഥാന പ്രസ്ഥാനങ്ങളും പ്രവർത്തകരും വെല്ലുവിളികൾ നേരിടുന്നതായി എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. ശ്രേഷ്ഠഭാഷ മലയാളം ശാസ്ത്ര കലാസാഹിത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന കേരളവും മലയാള കലാസാഹിത്യവും സിമ്പോസിയം, സാംസ്കാരിക സമ്മേളനം എന്നി​വ കൊല്ലം പ്രസ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുധർമ്മ പ്രചാരണ സംഘം ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. വേദി ജനറൽ സെക്രട്ടറി കവി ഉണ്ണി പുത്തൂർ, പ്രസിഡന്റ് പോൾരാജ് പൂയപ്പള്ളി, ശാസ്താംകോട്ട ദാസ്, ഗുരുധർമ്മ പ്രചരണ സംഘം ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ, വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ, ഇടമൺ സുജാതൻ, വല്ലം ഗണേശൻ, എ. റഹിം കുട്ടി, അപ്സര ശശികുമാർ, മംഗലം ബാബു എന്നിവർ സംസാരിച്ചു, കവി ഗുരുകുലം ശശിക്ക് കവിപുരസ്കാരം നൽകി ആദരിച്ചു.