കൊല്ലം: ഡോ. എസ്.അവനീബാല അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ആഗസ്റ്റ് 6ന് വൈകിട്ട് 4.30ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.
2024ലെ അവനീബാല പുരസ്കാര സമ്മേളനത്തിൽ വച്ച് സുധമേനോന് മന്ത്രി ഡോ. ആർ. ബിന്ദു അവാർഡ് സമ്മാനിക്കും. ഡോ. ഷീല റാവുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സി. എഡിറ്റർ സിന്ധു സൂര്യകുമാർ, ഡോ. ഷീജ വക്കം, ഡോ. ഡി.ആർ.വിദ്യ എന്നിവർ സംസാരിക്കും. പുരസ്കാര ജേതാവ് സുധ മേനോൻ മറുപടി പറയും. അനീസ പുരസ്കാര രേഖ അവതരിപ്പിക്കും. ടി.കെ.വിനോദൻ സ്വാഗതവും ആശാ ശർമ്മ നന്ദിയും പറയും.