ചവറ: ചവറ നിയോജക മണ്ഡലത്തിൽ 20 ലക്ഷം കരിമീൻ മത്സ്യവിത്ത് നിക്ഷേപത്തിന് തുടക്കമായി. ആദ്യഘട്ടത്തിൽ 50000 കുഞ്ഞുങ്ങളെ ചവറ തെക്കുംഭാഗം പുളിമൂട്ടിൽ കടവിലും സമീപ പ്രദേശത്തുമായി നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഉൾനാടൻ മത്സ്യസമ്പത്തിന്റെ സംയോജിത പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതി ഉദ്ഘാടനം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻപിള്ള അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി.എസ് ള്ളിപ്പാടൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സന്ധ്യാമോൾ, സജുമോൻ, അപർണ അജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രദീപ്.എസ് പുല്യാഴം, കെ.ഉണ്ണിക്കൃഷ്ണപിള്ള, മീന എന്നിവർ സംസാരിച്ചു. ഫിഷറീസ് എക്സറ്റൻഷൻ ഓഫീസർ പോൾരാജ് സ്വാഗതവും ഐ.തസ്നിമ ബീഗം നന്ദിയും പറഞ്ഞു.