ശാസ്താംകോട്ട : മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് രാജിവച്ചു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ കോൺഗ്രസിലെ ധാരണ പ്രകാരമാണ് രാജി. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ കോൺഗ്രസിലെ ധാരണ പ്രകാരം വർഗ്ഗീസ് തരകൻ പുതിയ പ്രസിഡന്റാകും.
നേട്ടങ്ങൾ
ലൈഫ് ഭവന പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിന് 469, എസ്.സി വിഭാഗത്തിന് 238 എന്നിങ്ങനെ അർഹതപ്പെട്ട മുഴുവനാളുകൾക്കും വീട് നൽകാൻ നടപടിയെടുത്തു
മേഖലയിൽ എല്ലാവീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് പരിശ്രമിച്ചിട്ടുണ്ട്.
മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുരസ്കാരം
ഭരണഘടനാ സാക്ഷരത ജില്ലയിൽ ആദ്യം പൂർത്തീകരിച്ച പഞ്ചായത്ത്
2023-24 വർഷത്തെ കുടുംബശ്രീ ഓണം വിപണനമേളയിൽ ജില്ലയിൽ ഒന്നാം സ്ഥാനം
ടേക്ക് എ ബ്രേക്ക്(വഴിയിടം ) കെട്ടിടം , 22 വാർഡുകളിലുമായി മിനി എം.സി.എഫ്, എം.സി.എഫ് കെട്ടിടം
ഒ.ഡി.എഫ് പ്ലസ് അംഗീകാരം
ശ്രീ ചിത്തിരവിലാസം സ്കൂളിൽ മിനി പ്ലാനിറ്റോറിയം
സ്കൂളുകളിലും അങ്കണവാടികളിലും വാട്ടർപ്യൂരിഫയർ വിതരണം
ആരോഗ്യ മേഖലയിൽ സബ്സെന്ററുകളുടെ നവീകരണം
മെൻസ്ട്രൽ കപ്പ് വിതരണം, വയോജനങ്ങൾക്ക് കട്ടിൽ വിതരണം, ഭിന്നശേഷിക്കാർക്ക് പെട്ടിക്കട,ലൈബ്രറികൾക്ക് പുസ്തകവിതരണം