കൊല്ലം: സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് എൺപതിൽ പരം വർഷത്തെ പാരമ്പര്യമുള്ള കൊല്ലം 'വി" ഇൻസ്റ്റിറ്റ്യൂട്ട് ഓട്ടോണോമസ് അൺമാൻഡ് ഏരിയൽ സിസ്റ്റത്തിന്റെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഡ്രോൺ പൈലറ്റ് കോഴ്സുകളുടെ ഉദ്ഘാടനം 29ന് രാവിലെ 10ന് ബഹിരാകാശ ശാസ്ത്രജ്ഞൻ എസ്.നമ്പി നാരായണൻ നിർവഹിക്കും.
സിവിൽ എൻജിനിയർമാർ, സർവേയർമാർ, ഫോട്ടോഗ്രാഫർമാർ, ഫിലിം നിർമ്മാതാക്കൾ, കൃഷി മേഖലയിലുള്ളവർ, ഭൂമിശാസ്ത്ര വിദ്യാർത്ഥികൾ, ഡ്രോൺ സർവേയിൽ താൽപര്യമുള്ളവർ തുടങ്ങിയവർക്ക് മികച്ച കരിയർ നേടാൻ കോഴ്സ് സഹായിക്കും.
ഫോൺ: 9387630037. വെബ് സൈറ്റ്: www.vinstitute1941.com.