ffff
കാറ്റിൽ മരം വീണു തകർന്ന ആനക്കോട്ടൂർ ബിന്ദുഭവനിൽ മധുസൂദനൻ്റെ വീട്

കൊട്ടാരക്കര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആനക്കോട്ടൂർ ബീനാ ഭവനിൽ മധുസൂദനന്റെ വീട് തകർന്നു. വൈകിട്ട് 5 മണിയോടെ വീശിയടിച്ച കാറ്റിൽ മധുസൂദനന്റെ വീട്ടു പറമ്പിൽ നിന്ന തേക്കുമരവും തെങ്ങും വീടിനുമുകളിലേക്ക് വീണാണ് നാശനഷ്ടമുണ്ടായത്. വീടിന്റെ മേൽക്കൂര തകർന്ന് ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ ഒടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഭയന്ന് മധുസൂദനനും ഭാര്യ ബിന്ദുവും വീട്ടിനുള്ളിൽ നിന്ന് പുറത്തേക്കോടിയതിനാൽ അപകടം സംഭവിക്കാതെ രക്ഷപ്പെട്ടു. ഉദ്ദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കശുഅണ്ടി തൊഴിലാളിയായ ബിന്ദുവും ദിവസക്കൂലിക്കു ജോലിനോക്കുന്ന മധുസൂദനനും ഇനി എന്തു ചെയ്യണമെന്ന് അറിയാതെ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ്.