കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ 170-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്രയും സമ്മേളനവും ആഗസ്റ്റ് 24ന് നടക്കും. വൈകിട്ട് 3.30ന് ആറുമുറിക്കട മാർത്തോമ്മ സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഇളമ്പള്ളൂർ ക്ഷേത്ര മൈതാനത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന ഗുരുജയന്തി സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർവെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് മുഖ്യപ്രഭാഷണവും സ്കോളർഷിപ്പ് വിതരണവും ആദരിക്കലും നിർവഹിക്കും.

യൂണി​യൻ സെ​ക്രട്ട​റി അഡ്വ. നീ​രാവിൽ എസ്.അ​നിൽ​കുമാർ സ്വാ​ഗ​തവും വൈ​സ് പ്ര​സിഡന്റ് എസ്. ഭാ​സി ന​ന്ദിയും പ​റ​യും.