എഴുകോൺ: കശുഅണ്ടി തൊഴിലാളികളുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഭരണാധികാരിയും നേതാവുമാണ് ഉമ്മൻചാണ്ടിയെന്ന് കൊടിക്കുന്നിൽ സുരേഷ്.എം.പി പറഞ്ഞു. കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി എഴുകോൺ രാജീവ്ജി ഭവനിൽ നടത്തിയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ രണ്ടു തവണ മിനിമം കൂലിയിൽ വർദ്ധന വരുത്തി. എട്ടു വർഷം പിന്നിട്ട പിണറായി സർക്കാർ വലിയ സമ്മർദ്ദത്തിന് ശേഷമാണ് ചെറിയ രീതിയിൽ കൂലി വർദ്ധിപ്പിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ അദ്ധ്യക്ഷത വഹിച്ചു. എഴുകോൺ നാരായണൻ, ബി. രാജേന്ദ്രൻ നായർ, പി. പ്രതീഷ് കുമാർ, കോതേത്ത് ഭാസുരൻ, വിജയരാജൻപിള്ള, എം. രാജീവ്‌, അഡ്വ. ബിജു എബ്രഹാം, എസ്.എച്ച്. കനകദാസ്, ബിജു ഫിലിപ്പ്, രതീഷ് കിളിത്തട്ടിൽ, എം.ജി. ജയകൃഷ്ണൻ, ജെ.എം. ഷൈജു എന്നിവർ സംസാരിച്ചു.