കൊട്ടാരക്കര: കൊല്ലം- ചെങ്കോട്ട പാതയിൽ വൈദ്യുതി എൻജിനുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങുന്നതിനാൽ റൂട്ടിലെ യാത്രാക്ളേശം പരിഹരിക്കാൻ രാവിലെയും വൈകിട്ടും കൊല്ലത്ത് നിന്ന് കൊല്ലം-ചെങ്കോട്ട, കൊല്ലം-തിരുനെൽവേലി മെമു സർവീസുകൾ ആരംഭിക്കണമെന്ന് കൊല്ലം-ചെങ്കോട്ട റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം അസോ. പ്രസിഡന്റ് അഡ്വ. എൻ.ചന്ദ്രമോഹൻ റെയിൽവേ അധികൃതർക്ക് കൈമാറി.