janathaha-
ദളി​ത് ജനതാദൾ കൊല്ലം ജില്ലാ കൺവൻഷൻ ജനതാദൾ ജില്ലാ പ്രസിഡന്റ് സി.കെ. ഗോപി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മാറിമാറി വരുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ മന്ത്രിസഭയിൽ ജനസംഖ്യാനുപാതികമായി ദളി​ത് വിഭാഗത്തിന് രണ്ട് മന്ത്രിമാരെ നൽകാൻ തയ്യാറാകണമെന്ന് ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് സി.കെ. ഗോപി ആവശ്യപ്പെട്ടു. ദളി​ത് ജനതാദൾ കൊല്ലം ജില്ലാ കൺവൻഷൻ കൊല്ലം മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്. ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. നുജുമുദ്ദീൻ അഹമ്മദ്, പാറയ്ക്കൽ നിസാമുദ്ദീൻ, സുരേഷ് ലോറൻസ്, ഷിഹാബ് എസ്.പൈനുംമൂട്, ജെ. വത്സമ്മ, സൂര്യ എൻ.പിളള, അഡ്വ. സന്തോഷ്‌കുമാർ, രഘുനാഥ പിള്ള, പി. ലീല, ഹരീന്ദ്രൻ, മോഹൻദാസ്, മിനി, ഫാ. ഗീവർഗ്ഗീസ് തരകൻ, തൗഫീഖ്, സനൽ, കുളത്തൂപ്പുഴ റഹീം എന്നിവർ സംസാരിച്ചു.