കൊല്ലം: കാപ്പാ നിയമ പ്രകാരം സ്വീകരിച്ച ശിക്ഷാ നടപടി ലംഘിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിലായി. പാവുമ്പ മണപ്പള്ളി തെക്ക് ഭഗവതി വിളയിൽ മോനച്ചൻ എന്ന ബിനിൽ(27) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

ബിനിലിനെ ജൂൺ 29ന് കാപ്പ ചുമത്തി കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവേശിക്കുന്നതിന് പൊലീസ് ഡി.ഐ.ജി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.