കൊല്ലം: അച്ചൻകോവിൽ തടിയിൽ വീട്ടിൽ ടി.കെ.രാമചന്ദ്രൻ നായർ (റിട്ട. പോസ്റ്റ് മാസ്റ്റർ, 94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അച്ചൻകോവിലിലെ കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്‌നമ്മ. മുൻ വനം വകുപ്പ് മേധാവി ടി.കെ.രാഘവൻ നായർ സഹോദരനാണ്. മക്കൾ: പ്രൊഫ. ടി.ആർ.ഗിരിജ കുമാരി (ശ്രീ വ്യാസ എൻ.എസ്.എസ് കോളേജ്, വടക്കാഞ്ചേരി), അച്ചൻകോവിൽ അജിത്ത് (ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി), ആർ.കൃഷ്ണകുമാർ (കൊമേഴ്‌സ്യൽ ഹെഡ്, അൽ ജസീറ സ്റ്റീൽസ്, ഒമാൻ). മരുമക്കൾ: പ്രൊഫ. എം.ഹരിദാസ് (സെന്റ് അലോഷ്യസ് കോളേജ്, തൃശൂർ), രാജലക്ഷ്മി അജിത്ത്, വിജയ കൃഷ്ണകുമാർ.