കരുനാഗപ്പള്ളി: കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് ക്ളീപ്തം നമ്പർ 218 ന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബാങ്ക് പ്രസിഡന്റ് എസ്. ഗോപിനാഥൻനായർ അനുമോദിച്ചു. ബാങ്ക് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സെക്രട്ടറി ഐ.രമാദേവി, ബാങ്ക് ഭരണ സമിതി അംഗങ്ങളായ മുരളീധരൻ,രവീന്ദ്രൻ,സഹിൽ, തുളസിധരൻ, രഘു, ടി.വി.പത്മാവതി, ഗിരിജ അപ്പുക്കുട്ടൻ, വൈ.സുഹൈൽ, ജി.രാഘവൻ പിള്ള എന്നിവർ സംസാരിച്ചു.