കടയ്ക്കൽ: എസ്.എൻ.എച്ച്.എസ്.എസ് ചിതറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഒളിമ്പിക്സ് ദീപശിഖ പ്രയാണം നടത്തി. പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് ഈ വർഷം മുതൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് നടത്തപ്പെടുകയാണ്. മുള്ളിക്കാട് ജംഗ്ഷനിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ഗഫാർ റാവുത്തറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ ഉദ്ഘാടന നിർവഹിച്ചു. ദീപശിഖ സ്കൂൾ ലോക്കൽ മാനേജർ സന്ദീപ് പച്ചയിൽ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അംഗം വളവുപച്ച സന്തോഷിന് കൈമാറി. യോഗത്തിൽ എൻ.എസ്.സജീവ്, പി .എസ്.ദിലീപ് കുമാർ, രാജേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ കെ.ടി.സാബു സ്വാഗതവും ഹെഡ്മിസ്ട്രസ് പി. ദീപ നന്ദിയും പറഞ്ഞു.