3 കോടി രൂപ ബഡ്ജറ്റ് വിഹിതം

എഴുകോൺ : എ പഞ്ചായത്ത് മാർക്കറ്റ് കോംപ്ലക്സിന്റെ പദ്ധതി രേഖ അന്തിമ ഘട്ടത്തിലെത്തി. കഴിഞ്ഞ ദിവസം മന്ത്രി കെ.എൻ.ബാലഗോപാലും ഉന്നത ഉദ്യോഗസ്ഥരും എഴുകോൺ ഗ്രാമ പഞ്ചായത്തിലെത്തി പദ്ധതിരേഖ ചർച്ച ചെയ്തു. സംസ്ഥാന സർക്കാർ 3 കോടി രൂപയാണ് ബഡ്ജറ്റ് വിഹിതമായി അനുവദിച്ചിട്ടുള്ളത്. തീരദേശ വികസന അതോറിട്ടി ഇ.ഇ.ഷിലു .ഐ.ജി,എ.ഇ ബിനയചന്ദ്രൻ, ഓവർസിയർ ധന്യ മോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.എച്ച്.കനകദാസ് , മിനി അനിൽ, പഞ്ചായത്ത് സെക്രട്ടറി സ്നേഹജ ഗ്ലോറി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

1000 സ്ക്വയർ ഫീറ്റ് കെട്ടിടം

ഭേദഗതിയായി പാർക്കിംഗ്

പദ്ധതി രേഖ അവലോകനത്തിൽ പ്രധാനമായി ഉയർന്ന ഭേദഗതി പാർക്കിങ്ങ് ഏരിയായുമായി ബന്ധപെട്ടാണ്. വലിയ പാർക്കിങ്ങ് പ്രശ്നമാണ് നിലവിൽ എഴുകോണിൽ. പുതിയ കോംപ്ലക്‌സിൽ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങ് വേണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നിരുന്നു. ഇത് കൂടി പരിഗണിച്ചാകും അന്തിമ പദ്ധതിരേഖ.

താത്പര്യമെടുത്ത് മന്ത്രി

കൊട്ടാരക്കര നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.എൻ. ബാലഗോപാലാണ് എഴുകോൺ മാർക്കറ്റ് കോംപ്ലക്സ് എന്ന ആശയം മുന്നോട്ടു വച്ചത്. തീരദേശ വികസന കോർപ്പറേഷനെ നിർമ്മാണ ചുമതല ഏൽപ്പിക്കുന്നതിനും ആവശ്യമായ തുക അനുവദിക്കുന്നതിനും ബാലഗോപാൽ മുൻകൈ എടുത്തു. കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ വിളിച്ച് നടപടികൾ വേഗത്തിലാക്കിയതും മന്ത്രിയാണ്.

അടുത്ത ആഴ്ചയോടെ രൂപ രേഖ അന്തിമമാക്കി ഭരണാനുമതിക്ക് സമർപ്പിക്കാനാകും.

കോർപ്പറേഷൻ എക്സി. എൻജിനീയർ

ഐ.ജി.ഷിലു