കടയ്ക്കൽ: പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് 2024 ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് തേവന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി , ജെ.ആർ.സി , സ്പോർട്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആർ.ഹിരൺ ഫ്ളാഗ് ഒഫ് ചെയ്തു. പ്രഥമാദ്ധ്യാപകൻ ഡി.കെ .ഷിബു, പി.ടി.എ പ്രസിഡന്റ് കെ.സജീവ്, സീനിയർ അസിസ്റ്റന്റ് വൈ. മോഹൻദാസ് , അദ്ധ്യാപകരായ പി.അനിൽകുമാർ, പ്രസീദ് എസ്.നായർ എന്നിവർ സംസാരിച്ചു.