കൊല്ലം: കൊല്ലം ആസ്ഥാനമായി പുതുതായി അനുവദിച്ച വിജിലൻസ് കോടതി കൊല്ലം നഗരപരിധിൽ വേണമെന്ന് കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കോർപ്പറേഷൻ പരിധിയിൽ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ച വിജിലൻസ് കോടതി ഹൈക്കോടതിയുടെ തീരുമാനം മറച്ചുവച്ച് കൊട്ടാരക്കരയിൽ മാറ്റി സ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവിൽ കൊല്ലം ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധത്തിലാണ്. കൊല്ലത്ത് സ്ഥാപിക്കാൻ നേരത്തെ ഉത്തരവായ കോടതിയാണ് തെറ്റായ വിവരങ്ങൾ കാണിച്ച് പുതിയ ഉത്തരവിറക്കി കൊട്ടാരക്കരയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഉത്തരവിൽ പരാമർശിക്കുന്ന കെട്ടിട നമ്പർ പൊളിഞ്ഞുകിടക്കുന്ന കൊട്ടാരക്കര ബാർ അസോസിയേഷൻ ഹാളിന്റേതാണ്. ആ കെട്ടിടം പൊളിക്കാൻ ജുഡീഷ്യറി തന്നെ തീരുമാനമെടുത്തതാണ്. ബാർ അസോ. പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ, സെക്രട്ടറി അഡ്വ. എ.കെ.മനോജ്, അഭിഭാഷകരായ അബ്ദുൾ ജബ്ബാർ, രേണു.ജി.പിള്ള, അമ്പിളി ജബ്ബാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.