കൊല്ലം: എസ്.എഫ്.ഐ ജില്ലാ സമ്മേളനം കുണ്ടറയിൽ തുടങ്ങി. പ്രതിനിധി സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. രക്തസാക്ഷി പ്രമേയം സംസ്ഥാന കമ്മിറ്റി അംഗം ആര്യ പ്രസാദും, അനുശോചന പ്രമേയം സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഷാഹിനും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എസ്.എൽ.സജികുമാർ സ്വാഗതം പറഞ്ഞു. മുൻ മന്ത്രി ജെ.മേഴ്സികുട്ടിഅമ്മ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ശ്യാം മോഹൻ എന്നിവർ അഭിവാദ്യം ചെയ്തു. എസ്.എഫ്.ഐ അഖിലേന്ത്യ ജോ. സെക്രട്ടറി ആദർശ്.എം.സജി, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജി.ടി.അഞ്ചു കൃഷ്ണ, സെറീന സലാം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജാൻവി.കെ.സത്യൻ എന്നിവർ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ആർ.ഗോപികൃഷ്ണനും സംഘടനാ റിപ്പോർട്ട് സംസ്ഥാന ജോ. സെക്രട്ടറി ഹസൻ മുബാറക്കും അവതരിപ്പിച്ചു.