cccc

പുനലൂർ :ഒരുവർഷം കൊണ്ട് തീർക്കുമെന്ന് പറഞ്ഞ് തുടങ്ങിയ പുനലൂർ നഗരസഭയുടെ ഏഴുനില വ്യാപാര സമുച്ചയത്തിന്റെ പണികൾ ആറ് വർഷമായിട്ടും തീർന്നിട്ടില്ല. പല കാരണങ്ങളാൽ നവീകരണ ജോലികൾ അനിശ്ചിതമായി നീണ്ട് പോകുകയാണ്. കെട്ടിട സമുച്ചയത്തിനുള്ളിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നതും അഗ്നിരക്ഷാവകുപ്പിൽനിന്നുള്ള എൻ.ഒ.സി ലഭ്യമാക്കുന്നതു ഉൾപ്പെടെ ഇനിയും പണികൾ ഏറെയാണ്. നിശ്ചിത ഇടവേളയ്ക്കുശേഷം കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനും എൻ.ഒ.സി. ലഭ്യമാക്കുന്നതിനും മുന്നോടിയായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ നടപടി ആരംഭിച്ചിട്ടുണ്ട്.

കോടികളുടെ വരുമാന നഷ്ടം

അഞ്ച് വർഷം മുമ്പ് വരെ വ്യാപാര സമുച്ചയത്തിലെ 300ൽ അധികം മുറികൾ വാടകക്ക് നൽകി പ്രതിമാസം ലക്ഷങ്ങൾ വരുമാനമായി ലഭിച്ചിരുന്നു. അതാണ് ആറ് വർഷമായി നിലച്ചിരിക്കുന്നത്.

ഡിഷ് ആന്റിന മാറ്റിയില്ല, ലിഫ്റ്റ് തിരിച്ചെടുത്തു

ഫയർ ഫോഴിസിൽ നിന്നുള്ള എൻ.ഒ.സി ലഭ്യമാക്കാൻ കെട്ടിടത്തിന്റെ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള ദൂരദർശന്റെ ഡിഷ് ആന്റിന മാറ്റിസ്ഥാപിക്കണം. അതിനായി രണ്ടുവർഷംമുൻപുതന്നെ നഗരസഭ ആകാശവാണിക്ക് കത്ത്‌ നൽകിയിരുന്നു. എന്നാൽ ഇതേവരെ ആന്റിന മാറ്റി സ്ഥാപിച്ചിട്ടില്ല.
ഇതിനിടെ കെട്ടിടത്തിൽ സ്ഥാപിക്കാനെത്തിച്ച ലിഫ്റ്റുകൾ കരാറെടുത്ത സ്ഥാപനം കഴിഞ്ഞ ഒക്ടോബറിൽ തിരികെ കൊണ്ടുപോയിരുന്നു. ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള മരാമത്തുപ്രവൃത്തികൾ നടത്താതിരുന്നതാണ് കാരണം. മൂന്നാഴ്ചയോളം കാത്തിരുന്ന ശേഷമാണ് കരാർകാർ ലിഫ്റ്റുകൾ തിരിച്ചെടുത്തത്. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായ ശേഷമേ ഇനി ലിഫ്റ്റുകൾ എത്തിക്കുകയുള്ളു.

2018 ഏപ്രിൽ 25ന്

3.96 കോടി രൂപയുടെ

അടങ്കലിൽ തുടങ്ങിയ

നവീകരണം

ഇപ്പോൾ 5 കോടിയോളമായി