പോരുവഴി: ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ ചാരിറ്റിആൻഡ് കെയറിന്റെ സംസ്ഥാന കൗൺസിൽ യോഗം നടത്തി. സംസ്ഥാന പ്രസിഡന്റ് എം.കെ.ബാബു ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൺവീനർ അബ്ദുൾ മജീദ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന രക്ഷാധികാരി സലിം അത്തിമണ്ണിൽ, കോഡിനേറ്റർ രാജേന്ദ്രലാൽ, ഖജാൻജി അബുബക്കർ ഐ.ടി കോഡിനേറ്റർമാരായ ശ്രീരാജൻ, സാജുതോമസ്, മഠത്തിൽ മോഹനൻപിള്ള, ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ടോട്ടൽ കമ്പനിയുടെ സർവീസ് വർക്ക് ഷോപ്പും ടൂൾസിനെകുറിച്ചുള്ള സേഫ്റ്റി അവയർനെസ് ക്ലാസും ടൂൾസ് റിപ്പയറിംഗിനെ കുറിച്ചുള്ള പ്രാഥമിക വിവര ക്ലാസും നടത്തി.