തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതനയും മുഴങ്ങോടി മഹാത്മ ഗ്രന്ഥശാലയും ചേർന്ന് അന്ധവിശ്വാസങ്ങളുടെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഗ്രന്ഥശാലാ അങ്കണത്തിൽ ചേർന്ന യോഗത്തിൽ മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാലാ പ്രസിഡന്റ് മോഹനദാസൻ പിള്ള സ്വാഗതം പറഞ്ഞു. ഡോ.പി.ബി.രാജൻ വിഷയം അവതരിപ്പിച്ചു. ഡോ.എം. ജമാലുദ്ദീൻ കുഞ്ഞ്, തൊടിയൂർവസന്തകുമാരി, തോപ്പിൽ ലത്തീഫ് ,വിനോദ് പിച്ചിനാട്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്നു നടന്ന കവിയരങ്ങ് ആദിനാട് തുളസി ഉദ്ഘാടനം ചെയ്തു. ജയചന്ദ്രൻ തൊടിയൂർ, തഴവ രാധാകൃഷ്ണൻ ,സി.ജി.പ്രദീപ് കുമാർ എന്നിവർ കവിത ചൊല്ലി. മജീദ് ഗാനങ്ങൾ ആലപിച്ചു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് സി.നാണു നന്ദി പറഞ്ഞു.