ഓടനാവട്ടം: ജില്ലാ ശുചിത്വ മിഷന്റെ ഭാഗമായുള്ള ശുചിത്വ സമൃദ്ധി പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ഇടയ്ക്കിടം പി.ആർ.എം.എസ് യു.പി.എസിൽ വൃക്ഷത്തൈ നട്ടുകൊണ്ട് കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുവിധ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.ബിജിമോൾ ശുചിത്വ വിദ്യാഭ്യാസം, പരിസര അവബോധം എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് അശ്വതി അദ്ധ്യക്ഷയായി. ജി. രാജേന്ദ്രൻ, സുരേഷ്, അദ്ധ്യപകർ തുടങ്ങിയവർ പങ്കെടുത്തു.