കരുനാഗപ്പള്ളി: ശിഹാബ് തങ്ങൾ സെന്റർ ഫോർ ചാരിറ്റി തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ചെയർമാൻ കാട്ടൂർ ബഷീർ നിർവഹിച്ചു. ആഷിക്ക് തൊടിയൂർ അദ്ധ്യക്ഷനായി. യൂനുസ് ചിറ്റുമൂല, മജീദ് മാരാരിത്തോട്ടം, നവാബ് ചിറ്റുമൂല, അമ്പുവിള സലാഹ്, ഡി.സി.സി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ, ഹാരിസ് മൗലവി റഷാദി, പൻമന ഗ്രാമ പഞ്ചായത്ത് അംഗം എ.എം.നൗഫൽ, കൊച്ചുകുഞ്ഞ് കൊച്ചയ്യത്ത്, സി.എം.എ നാസർ, ബിജു വിളയിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.അനിൽ എസ്.കല്ലേലിഭാഗം മുഖ്യാതിഥിയായി. ശസ്ത്രക്രിയ ആവശ്യമുള്ള 40 പേരെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി.