എഴുകോൺ : കെ.പി.സി.സി വിചാർ വിഭാഗ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് നടത്തും. കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ മത്സരം ആഗസ്റ്റ് 3ന് രാവിലെ 10 ന് കൊട്ടാരക്കര മാർത്തോമ്മാ ഗേൾസ് ഹൈസ്കൂളിലാണ്. രാവിലെ 9.30ന് രജിസ്ട്രേഷൻ തുടങ്ങും. ഒരു സ്കൂളിൽ നിന്ന് 3 മുതൽ 5 വരെ കുട്ടികൾക്ക് പങ്കെടുക്കാം. നിയോജക മണ്ഡല മത്സരത്തിൽ വിജയിക്കുന്ന 5 പേർക്ക് 10 ന് കൊല്ലത്ത് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും ചരിത്ര പുസ്തകങ്ങളും സമ്മാനിക്കും. പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം സർട്ടിഫിക്കറ്റുകളും ഗാന്ധി സാഹിത്യ കൃതികളും നൽകും. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം നൽകാനാണ് പരിപാടിയെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പി. രാജേന്ദ്രൻ പിള്ള പറഞ്ഞു. വിശദ വിവരങ്ങൾക്ക്: 9387310 618.