cong
യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യയുടെ ഭൂപടം കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമന് അയച്ച് കൊടുക്കുന്ന പ്രതിഷേധ പരിപാടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയ്ക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് ഇന്ത്യയുടെ ഭൂപടം അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധ പരിപാടി കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബി.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് അൽത്താഫ് ഹുസൈൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഇർഷാദ് ബഷീർ, അസ്ലം ആദിനാട്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ കെ.എസ്.പുരം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുമയ്യ അബ്ദുൽസലാം, മുൻ മണ്ഡലം പ്രസിഡന്റ് ആഷിക്, രഞ്ജിത്ത് ഗോപാലൻ, ഷാൻ മുല്ലവീട്ടിൽ, അതുൽ, അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.