veterinary
പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ പുതുതായി നിർമ്മിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിക്കുന്നു

പടിഞ്ഞാറെ കല്ലട: പഞ്ചായത്തിൽ ഗ്രാമപഞ്ചായത്തിന് സമീപം പുതുതായി പണികഴിപ്പിച്ച വെറ്ററിനറി ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ കർഷകർക്ക് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.സുധ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.രതീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.സുധീർ, ജെ.അംബികകുമാരി, ഉഷാലയം ശിവരാജൻ , അംഗങ്ങളായ ഓമനകുട്ടൻ പിള്ള , ശിവാനന്ദൻ, ഷീലാകുമാരി, ടി.ശിവരാജൻ , അഡ്വ. തൃദീപ് കുമാർ, സുനിതാ ദാസ്, റെജില,ലൈല സമദ്, സി.ഡി.എസ് ചെയർപേഴ്സൺ വിജയ നിർമ്മല, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഷൈൻകുമാർ, വെറ്ററിനറി സർജൻ ഡോ.വിജയ്, കല്ലട ഗിരീഷ് എന്നിവർ സംസാരിച്ചു.