ചാത്തന്നൂർ: ചാത്തന്നൂർ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അടുതല എൽ.പി സ്കൂളിലും ഇടനാട് കെ.കെ.പി.എം യു.പി സ്കൂളിലും ദന്തൽ ക്യാമ്പുകളും ഫലവൃക്ഷ തൈകളുടെ വിതരണവും നടന്നു. ചാത്തന്നൂർ റോട്ടറി ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ എ.എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അഭിലാഷ് കുമാർ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക ജയശ്രീ, മുൻ എ.ജി അലക്സ് കെ.മാമൻ, പാരിപ്പള്ളി കബീർ, മുൻ പ്രസിഡന്റ് വൈ. സുമീർ, അദ്ധ്യാപകനായ ബൈജു, പി.ടി.എ പ്രസിഡന്റ് സൂസൻ ജോർജ്, പ്രഥമാദ്ധ്യാപിക താജനിസ, വാർഡ് മെമ്പർ മേഴ്സി എന്നിവർ സംസാരിച്ചു.