കൊട്ടാരക്കര: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അവതരിപ്പിക്കുന്ന ഓണം സ്വർണോത്സവം 2024 സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനം സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൾ നാസർ ശിൽപ്പ ജ്വല്ലറി ഉടമ അഡ്വ.സുജിത്തിന് നൽകി നിർവഹിച്ചു. പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ അഡ്വ.എസ്.അബ്ദുൾ നാസർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനന്ദ്, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്.പളനി, സംസ്ഥാന കൗൺസിൽ അംഗം എസ്.സാദിഖ് എന്നിവർ സംസാരിച്ചു.