ചവറ:കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിൽ അടിസ്ഥാന പരമായ മാറ്റം സൃഷ്ടിക്കുന്നതിന് തയ്യാറാക്കിയ കർമ്മ പദ്ധതി ചവറ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്നതിനെ കുറിച്ച് ചർച്ചചെയ്യുവാൻ ചവറ ബ്ലോക്ക് പഞ്ചായത്തിൽയോഗം ചേർന്നു. യോഗത്തിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷനായി. ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ.സി.പി.സുധീഷ്‌കുമാർ, എസ്.സോമൻ ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജയചിത്ര, അഡ്വ. സുരേഷ്‌കുമാർ, സിന്ധു, തങ്കച്ചിപ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് സംഘടന പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, തട്ടാശ്ശേരി വൈ.എം.എ ബിൽഡിംഗ് ചവറ പി.ഒ എന്ന വിലാസത്തിലോ drsujithvijayanpillai@gmail.com എന്ന ഈ മെയിലിലോ പ്രപ്പോസൽ വ്യക്തമായ റൂട്ടും സമയക്രമവും സഹിതം അയച്ച് നൽകാം.