കൊല്ലം: രാമായണ മാസത്തോടനുബന്ധിച്ച് സംബോധ് ഫൗണ്ടേഷൻ പൂന്തേനരുവി ഘടകം സംഘടിപ്പിയ്ക്കുന്ന 'രാമരസം' പരിപാടിയുടെ ജില്ലാതല മത്സരം ആഗസ്റ്റ് 11നും സംസ്ഥാനതലം സെപ്തംബർ ഒന്നി​നും നടക്കും.
വാത്മീകി രാമായണ പാരായണ- പ്രശ്നോത്തരി മത്സരമാണ് രാമരസം എന്ന പേരിൽ നടത്തുന്നത്. പ്രൈമറി , അപ്പർ പ്രൈമറി, ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികളും 30 വയസ്സുവരെയുള്ള യുവജനങ്ങളുമാണ് മത്സരാർത്ഥികൾ. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 1000 രൂപ സമ്മാനമായി നൽകും. രജിസ്റ്റർ ചെയ്യാൻ ഫോൺ: 9745787519