പുനലൂർ: പുനലൂരിൽ പെയ്ത കനത്ത മഴയിലും കാറ്റിലും ശിവൻകോവിലിന് സമീപത്ത് കൂറ്റൻ തേക്ക് മരം കടപുഴകി വീണ് അഞ്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നു. പുനലൂർ-ശിവൻകോവിൽ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനും നിരവധി വീടുകൾക്കും മരം വീണ് കേടുപാടുകൾ സംഭവിച്ചു. ഇത് കൂടാതെ പാത വഴിയുള്ള ഗതാഗതവും മണിക്കുറുകളോളം മുടങ്ങി. പുനലൂരിലും സമീപ പ്രദേശങ്ങളിലും ഇന്നലെ രാവിലെ ആരംഭിച്ച കനത്ത മഴ രാത്രി വൈകിയും തുടരുകയാണ്. മരം വീണ് അഞ്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി. കെ.എസ്.ഇ.ബി ജീവനക്കാർ എത്തി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമം നടന്ന് വരികയാണ്.പുനലൂരിന് പുറമെ തെന്മല,ആര്യങ്കാവ്,കരവാളൂർ തുടങ്ങിയ പഞ്ചായത്തുകളിലും ശക്തമായ മഴ തുടരുകയാണ്.