കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മയ്യനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വീട്ടുപടിക്കൽ ആതുരസേവനം എന്ന പദ്ധതിയുടെ ആരംഭവും മെഡിസെപ്പിനെ കുറിച്ചുള്ള സംശയനിവാരണവും സംസ്ഥാന കമ്മിറ്റിയംഗം കെ. സമ്പത്ത് കുമാറും നിർവഹിച്ചു. വാർഡ് മെമ്പർ മയ്യനാട് സുനിൽ, ബ്ലോക്ക് പ്രസിഡന്റ് ആർ. അയ്യപ്പൻ പിള്ള, എൻ. ഗോപിനാഥൻ, എസ്. മോഹനദാസ്, കെ. ബാലചന്ദ്രൻ, എം. റാഷിദ, വി. സുജ, എ.കെ. ജയശ്രീ, പി. പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.