കൊല്ലം: സംസ്ഥാനത്തിന്റെ വികസനകാര്യങ്ങൾ ചർച്ച ചെയ്യേണ്ട കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് യോഗത്തിൽ നിന്ന് അന്ധമായ മോദി വിരോധത്താൽ കേരളം വിട്ടുനിന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണന്ന് ബി.ജെ പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ജെ.പി കുണ്ടറ മണ്ഡലം സംഘടിപ്പച്ച അഭിനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമിതി അഗം എ.ജി. ശ്രീകുമാർ അദ്ധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി അഡ്വ. വയക്കൽ സോമൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതി അഗം എസ്. ശ്യാംകുമാർ, ജില്ല ട്രഷറർ അനിൽകുമാർ, മീഡിയ ജില്ലാ കൺവീനർ പ്രതിലാൽ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് സന്തോഷ്, സംസ്ഥാന കൗൺസിൽ അംഗം നെടുമ്പന ശിവൻ, മണ്ഡലം പ്രസിഡന്റുമാരായ ഇടവട്ടം വിനോദ്, ബൈജു പുതിച്ചിറ, ജനറൽ സെക്രട്ടറിമാരായ ചിറക്കോണം സുരേഷ്, ജതിൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.