 
കിഴക്കേക്കല്ലട: എസ്.എൻ.ഡി.പി യോഗം തെക്കേമുറി 439-ാം നമ്പർ ശാഖ വാർഷികവും ശാഖാ പ്രസിഡന്റായിരിക്കെ അന്തരിച്ച പ്രഭാസുതൻ അനുസ്മരണവും സ്കോളർഷിപ്പ് വിതരണവും പ്രതിഭകളെ ആദരിക്കലും നടന്നു. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ആർ.സത്യശീലൻ അദ്ധ്യക്ഷത വഹിച്ചു. അനുമോദനവും മുഖ്യ പ്രഭാഷണവും കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി നിർവ്വഹിച്ചു. ചികിത്സാ സഹായം വിതരണം, സ്കോളർഷിപ്പ് വിതരണം, പഠനോപകരണ വിതരണം എന്നിവ മേഖല കൺവീനർ വി. സജീവ് നിർവ്വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് സുദർശനൻ, യൂണിയൻ പ്രതിനിധി വി.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഡി. ബാബുജി സ്വാഗതവും എൻ. സുനിൽ കുമാർ നന്ദിയും പറഞ്ഞു.