photo
ജീവകാരുണ്യ,സാമൂഹികമേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയതിനുള്ള മദർതെരേസ അവാർഡ് അഡ്വ.എസ്.ഇ.സഞ്ജയ്ഖാന് ചിത്രകാരൻ ജിതേഷ് നൽകുന്നു. അരുവിപ്പുറം ക്ഷത്ര മഠാധിപതി സ്വാമി സാന്ദ്രാനന്ദ ,മുൻ എം.എൽ.എ ശബരിനാഥ് തുടങ്ങിയവർ സമീപം

പുനലൂർ: ജീവകരുണ്യ,സാമൂഹിക മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചതിനുള്ള കവിത,കലാസാഹിത്യ,സംസ്കാകാരിക വേദി ഏർപ്പെടുത്തിയ മദർതെരേസ അവാർഡ് ജീവകാരുണ്യ പ്രവർത്തകനായ അഡ്വ.എസ്.ഇ.സഞ്ജയ്ഖാന് ലഭിച്ചു. സ്നേഹഭാരത് മിഷൻ ഇന്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, ധ്വനി ഫേസ് ബുക്ക് കൂട്ടായ്മ ലീഗൽ അഡ്വൈസർ, ഡി.സി.സി ജനറൽ സെക്രട്ടറി ,മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ സഞ്ജയ്ഖാൻ നടത്തി വന്ന ജീവകാരുണ്യ തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ ചിത്രകാരനും വേഗതയേറിയ കാർട്ടൂണിസ്റ്റുമായ ജിതേഷ് ആണ് സഞ്ജയ്ഖാന് പുരസ്കാരം നൽകി ആദരിച്ചത്. മുൻ എം.എൽ.എ ശബിരിനാഥ് ചടങ്ങിൽ അദ്ധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ , മുൻ മന്ത്രിമാരായ എം.എം.ഹസൻ, പന്തളം സുധാകരൻ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ, വി.കെ.ജോസഫ്, ഡോ.ജെറി,മുമ്പത്ത് ശിഹാബ് ,ബൈജു പൂക്കൂട്ടി, ബദരി പുനലൂർ തുടങ്ങിയവർ സംസാരിച്ചു.